കുഞ്ഞുണ്ണി മാഷുടെ കാക്കയും, ഞാനും!
നല്ല മഴ ഉള്ളൊരു വൈകുന്നേരമാണ് ഇവിടെ ബസ് ഇറങ്ങുന്നത്. ഒരു പച്ച 'Pothys' ന്റെ ബാഗ് ഇൽ കുറച്ചു വസ്ത്രങ്ങളും, ഉമ്മാന്റെ പൊതിച്ചോറ്മായി വരുന്നത്, 4 വർഷത്തേക്ക് ജീവിതം ഇങ്ങോട്ട് പറിച്ചു നടാൻ വേണ്ടിയിട്ടാണ്, തീർത്തും ഒരു average ഇന്ത്യൻ +2 കാരനെ പോലെ, പ്രത്യേകിച്ചൊരു താല്പര്യം, ലക്ഷ്യബോധമോ ഒന്നുമില്ലാതെ ഒരായിരം പ്രതീക്ഷകളും അതിലേറെ ആകാൻക്ഷകളുമായആണ് ഈ ബസ് ഇറക്കം. CUSAT ഇന്റെ ആദ്യത്തെ കടമ്പ, എക്സാം ഓ അഡ്മിഷൻ ഓ ഒന്നുമല്ല, അത് മെയിൻ ഗേറ്റ് ഇൽ നിന്നും, താമസ സ്ഥലത്തേക്കുള്ള വഴി കണ്ടതലാണ്... അങ്ങനെ ഒരു വിധം ഈ ബാഗ് ഉം തൂക്കി ഞാൻ 4 KM നപ്പുറമുള്ള അബ്ദുല്ലസ് കോർണർ ഇലെത്തി. അന്നേ അലോയ്ച്ചതാണ് സ്വന്തമായി ഒരു കോർണർ ഇല്ല അബ്ദുള്ളക്കണേ കാണണമെന്നത്. എന്നാൽ അബ്ദുള്ളക്കന്റെയോ കുഞ്ഞിക്കാന്റെയോ പറ്റു ബുക്കിലെ കുപ്രസിദ്ധനായത് തികച്ചും ആവാചാരിതം, കാലത്തിന്റെ ഒരു കളികൾ അല്ലാതെന്താ!!
അങ്ങനെ ബാഗ് ഉം തൂകി റൂമിലെത്തിയപ്പോഴാതാ എന്നൊപ്പോലെ മറ്റു 5 അന്തം കമ്മികൾ! എന്താണെങ്കിലും ഒന്നിച്ചു പൊതിച്ചോറ്കളൊക്കെ പങ്കിട്ടു കഴിച്ചപ്പോഴാണ്, ഇനി ചിലപ്പോൾ സീനിയർസിനെ 'കാണേണ്ടി' വരുമെന്നാരോ പറഞ്ഞത്. ഈ പരിചയപ്പെടലിൽ മാനസികമായതോ ശരീരികമായതോ ആയ ഉപദ്രം ഉണ്ടാവാറില്ല, എന്നാ കലാ കായികമായ 'കഴിവുകൾ ' പ്രദർശിപ്പിക്കുന്നതിൽ നിന്ന് ഒഴിവു കഴിവുമില്ല.. ഞാനാലോയ്ക്കുമ്പോൾ എനിക്കാണേൽ പ്രത്യേകമായൊരു കഴിവൊ, ഒരു പാട്ട് പോലും അറിയില്ലാ..
അങ്ങനെ ഞാനൊരു പാട്ടു പഠിക്കാൻ തീരുമാനിച്ചു. ഇതു പാട്ട് പഠിക്കും! ചുരുക്കം ഒന്നും പഠിച്ചില്ല. അങ്ങനെ ആ സുദിനം വന്നെത്തി, ഞാനാണേൽ ഒരു പാട്ടും പറ്റിച്ചിട്ടുമില്ല, അറിയില്ലെന്ന് പറയാനും വയ്യ, അങ്ങനെ എന്റെ ഊഴം വന്നപ്പോൾ ഒന്നും മനസ്സിലേക്ക് വരുന്നില്ല, പെട്ടന്നാണ് പണ്ടൊനൊ പഠിച്ച ഒരു നഴ്സറി പറ്റു മനസ്സിലേക്ക് വന്നത്, പിന്നൊന്നും നോക്കിയില്ല..
കാക്ക പാറി വന്നു
പാറമേലിരുന്നു
കാക്ക പരിപ്പോയി
പരബക്കിയായി
അനുഭവത്തിന്റെ ബാക്കി ഭാഗം പറയണമെന്നില്ലലോ.. അങ്ങനെ അറിയുന്നവർക്ക് കളിയാക്കാൻ അന്നേ പേര് വീണു. പിന്നീടങ്ങോട്ട് 4 വർഷങ്ങൾ കടന്നു പോയി. CUSAT ഇലെ മഴയും, വഴികളും ഓരായിരം ഓർമകളും അതിലേറെ പാടങ്ങളും ആയി കടന്നു പോയി. നൂറായിരം സുഹൃത്ബന്ധങ്ങളും, അനുഭവങ്ങളും ഒരു പക്ഷെ CUSAT ഇൻ മാത്രമേ തരാൻ കഴിയുന്നായിരികൊള്ളു.. കൊച്ചിയുടെ ഹൃദയ ഭാഗത്തു നിറഞ്ഞു നിൽക്കുന്ന ഒരു ക്യാമ്പസ്. രാജ്യത്തിന്റെ നാണഭാഗത്തു നിന്നും വരുന്ന വിദ്യാർത്ഥികൾ, അനുഭവ സാമ്പത്തെറിയ അധ്യാപകർ. എങ്ങനെ ആണോ ആയ സുവർണ 4 വർഷം കടന്നു പോയതെന്ന് ഒരു ഒറിവുമില്ല. 4 വർഷങ്ങൾക് ശേഷമാണ് കുഞ്ഞുണ്ണി മാഷുടെ കാക തിരിച്ചു കഥയിലേക് കയറി വരുന്നത്. എത്രയൊക്കെ ക്യാമ്പസ് ഇൽ തന്നെ തുടരണമെന്നുണ്ടെകിലും, ഇല്ല യാത്ര പറയാതെ വയ്യ, ഇട്രോയോക്കെ അടുത്ത ബന്ധങ്ങളാണെങ്കിൽം ക്യാമ്പസ് ഇനോടും സുഹൃത്തുക്കളോട് യാത്ര പറഞ്ഞേ തീരു. പുതിയ ജോലിയും, പുതിയ ബന്ധങ്ങളും ആയി പുതിയ നാടുകളിലേക് കാക്ക യെ പോലെ ചെക്കരിയെ പറ്റു..
ജീവിതം മുഴുവൻ മാറ്റങ്ങളുടേതാണ്, ആൽബർട്ട് എയ്ൻസ്റ്റീൻ പറഞ്ഞത് പോലെ
The measure of intelligence is the ability to change -Albert Einstein
എല്ലാവരുടെയും ജീവിതത്തിലെ സുവർണ കാലഘട്ടം ആയിരിക്കും കോളേജ്. ഒരിക്കലും തീരരുതെന്ന് ആഗ്രഹിച്ച ദിനങ്ങൾ. എന്നാൽ ഇന്ന് ഉയർന്ന ജോലിയും, പഠനകളും, ജീവിത രീതികളും മായി നാം മാറി കൊണ്ടേ ഇരിക്കുന്നു, ഇതിനെല്ലാം അടിസ്ഥാനമായത ഈ കോളേജ് ജീവിതമായിരിക്കും.. എന്നെ ഞാനെന്ന ഈ 'കാക്ക' ആക്കി മാറ്റിയത് എന്റെ CUSAT ആണ്!

കാക്ക അല്ലടാ... 'കാട 😛'.
ReplyDelete